
Q: എന്താണ് പ്രവാസി പെൻഷൻ?
A: കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന മലയാളികൾക്ക് കേരള പ്രവാസി കാര്യ വകുപ്പിന് കീഴിൽ നൽകുന്ന പെൻഷൻ പദ്ധതിയാണിത്.
Q: ആർക്കാണ് ലഭിക്കുക?
കുറഞ്ഞത് രണ്ടു വർഷത്തിൽ അധികം വിദേശത്ത് താമസിച്ചവർക്കാണ് പെൻഷൻ പദ്ധതിയിൽ അപേക്ഷിക്കാനാവുക
Q: പ്രതിമാസം എത്രയാണ് വരിസംഖ്യ?
പ്രതിമാസം 350 രൂപ.
Q: എത്രയാണ് പെൻഷൻ തുക?
മിനിമം 3500 രൂപ മുതൽ 7000 വരെ.
Q: എന്താണ് മിനിമം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?
A: 5 വർഷമെങ്കിലും വരിസംഖ്യ അടച്ചവർക്കാണ് പെൻഷൻ ലഭിക്കുക. 55 വയസ്സിലോ അതിനു ശേഷമോ ചേർന്നവർക്കാണീ നിയമം ബാധകമാവുക.
Q: പെൻഷനിൽ ചേർന്ന പ്രവാസി മരണപ്പെട്ടാൽ എന്ത് സംഭവിക്കും?
പെൻഷനിൽ ചേർന്ന് 5 വർഷം കഴിഞ്ഞ ശേഷമാണ് മരണം സംഭവിക്കുന്നത് എങ്കിൽ, നോമിനിക്ക് അവരുടെ മരണം വരെ പെൻഷൻ ലഭിക്കും. [മരണ സമയം വരെ അടച്ച തുക അടിസ്ഥാനമാക്കിയാണ് നോമിനിക്ക് പെൻഷൻ ലഭിക്കുക. പ്രവാസിക് അർഹതയുള്ള പെൻഷന്റെ പകുതിയാണ് ലഭിക്കുക] അഞ്ചു വർഷത്തിന് മുന്നേ മരണപ്പെട്ടാൽ, അടച്ച തുക തിരിച്ചു ലഭിക്കും..
Q: നോർക്ക പെൻഷൻ, പ്രവാസി പെൻഷൻ, ക്ഷേമനിധി എല്ലാം ഒന്നാണോ?
A: അതെ, എല്ലാം ഒന്ന് തന്നെ.
ഇതൊക്കെ ആർക്കെങ്കിലും കിട്ടുന്നുണ്ടോ?
ഉണ്ട്, ആയിരക്കണക്കിന് പ്രവാസികൾ പെൻഷൻ വാങ്ങുന്നുണ്ട്.
Q: 60 വയസ്സായ പ്രവാസി ഗൾഫിൽ ആണെങ്കിലും പെൻഷൻ ലഭിക്കുമോ?
തീർച്ചയായും ലഭിക്കും, ഗൾഫിലാണെങ്കിലും 60 വയസ്സായാൽ പെന്ഷന് അപേക്ഷിക്കാം.
Q: പെൻഷൻ കിട്ടണമെങ്കിൽ ഓഫിസുകൾ കയറി ഇറങ്ങേണ്ടി വരുമോ?
A: ഒരിക്കലുമില്ല, എല്ലാം ഓൺലൈൻ ആണ്
Q:
Q: പെൻഷൻ അല്ലാതെ വേറെ എന്തെങ്കിലും സഹായം കിട്ടുമോ?
കിട്ടും, മൂന്ന് വര്ഷം അടച്ചവർക്ക്, മക്കളുടെ വിവാഹ സഹായമായി 10,000 രൂപയും, ചികിത്സ സഹമായി, അർഹരായവർക്ക് 50,000 രൂപ വരെയും ലഭിക്കും.
Q: എങ്ങനെ വരിസംഖ്യ അടക്കും? അടച്ചില്ലെങ്കിൽ പിഴയുണ്ടോ?
ഓൺലൈൻ ആയി വരിസംഖ്യ അടക്കാം, അക്ഷയ വഴിയും അടക്കാം, ഒരു വർഷം വരെ പിഴ ഇല്ല, അത് കഴിഞ്ഞും അടച്ചില്ലെങ്കിൽ പിഴ ഉണ്ടാകും.
Q: ഇതിൽ ചേരുവാൻ എന്തൊക്കെ രേഖകൾ വേണം?
പാസ്പോർട്ട് കോപ്പി, എമിരേറ്റ്സ് ഐഡി കോപ്പി [മറ്റു ഗൾഫ് രാജ്യങ്ങളിൽ ഉള്ളവർക്ക് അവിടുത്തെ ഇഖാമ/ ഐഡി കോപ്പി], ആധാർ കാർഡ് കോപ്പി. [ഈ മൂന്നു രേഖകളും സ്വയം സാക്ഷ്യപ്പെടുത്തണം] കൂടാതെ ഒരു ഫോട്ടോയും വേണം
Q: പ്രവാസി പെൻഷനിൽ ചേരുന്നത് എങ്ങിനെ?
ഓൺലൈൻ ആയി ചേരാം, അക്ഷയ വഴി ചേരാം, ഗൾഫിൽ ഉള്ളവർ താഴെ നമ്പറിൽ ബന്ധപ്പെടുക:
+971 585 414187
കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.