യുഎഇ വിസിറ്റിംഗ് വിസ

യുഎഇ വിസിറ്റിംഗ് വിസയെ കുറിച്ച് അറിയേണ്ടതെല്ലാം..

Q: എത്ര തരം വിസിറ്റിംഗ് വിസകൾ ഉണ്ട്?

A: 3 തരം. [30 ദിവസം, 60 ദിവസം]

Q: വിസിറ്റിംഗ് വിസ ലഭിക്കുന്നത് എങ്ങനെ?

A: കേരളത്തിൽ നിങ്ങളുടെ അടുത്തുള്ള ട്രാവൽസ് വഴിയോ ഗൾഫിലെ ഏതെങ്കിലും ട്രാവൽസ് വഴിയോ വിസിറ്റിംഗ് വിസ എടുക്കാം.

Q: വിസിറ്റിംഗ് വിസക്ക് എത്ര ചിലവ് വരും?

A: ഒരു മാസത്തെ വിസിറ്റിനു ഏകദേശം 8500 രൂപയും, രണ്ടു മാസത്തെ വിസിറ്റിംഗ് വിസക്ക് ഏകദേശം 13500 രൂപയും.

Q: വിസിറ്റിംഗ് വിസ ലഭിക്കാൻ എത്ര ദിവസം എടുക്കും?

A: ഏകദേശം 3 പ്രവർത്തി ദിവസം [യുഎയിൽ ശനിയും ഞായറും ഗവണ്മെന്റ് അവധിയാണ്].

Q: എന്തൊക്കെ രേഖകൾ വേണം?

A: കുറഞ്ഞത് 6 മാസം കാലാവധിയുള്ള പാസ്പോർട്ട് കോപ്പി, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ. [പുതിയ നിയമ പ്രകാരം പാസ്സ്പോർട്ടിന്റെ ഫസ്റ്റ് പേജ്, അവസാന പേജ് കൂടാതെ, പാസ്സ്പോർട്ടിനെ പുറം ചട്ടയുടെ ഫോട്ടോയും വേണം]

Q: വിസിറ്റിംഗ് വിസ ലഭിച്ച് എത്ര ദിവസത്തിനുള്ളിൽ യാത്ര ചെയ്യണം? അങ്ങിനെ വല്ല നിയമവും ഉണ്ടോ?

A: വിസിറ്റിംഗ് വിസയുടെ ഇഷ്യൂ ഡേറ്റ് [Date of Issue] മുതൽ 60 ദിവസത്തിനുള്ളിൽ യുഎഇലേക്ക് വന്നിരിക്കണം. ഇല്ലെങ്കിൽ ആ വിസ ക്യാൻസൽ ആവും.

Q: നാട്ടിലുള്ള ആൾ വിസിറ്റിംഗ് വിസയിൽ പോകുമ്പോൾ, എന്തൊക്കെ രേഖകൾ ആണ് കൊണ്ട് പോകേണ്ടത്?

A: പാസ്പോർട്ട് കോപ്പി, വിസിറ്റിംഗ് വിസ കോപ്പി, 3000 യുഎഇ ദിർഹമിന് തുല്യമായ രൂപ അക്കൗണ്ടിൽ ഉള്ളതിന്റെ സ്റ്റേറ്റ്മെൻറ്, വിമാന ടിക്കറ്റ് [റിട്ടേൺ ടിക്കറ്റ് അടക്കം], ഹോട്ടൽ ബുക്കിംഗ്

Q: വിസിറ്റിംഗ് വിസയുടെ കാലാവധി എങ്ങനെയാണ് കണക്കാക്കുന്നത്?

A: യുഎഇ യിൽ വിമാനം ഇറങ്ങുന്ന സമയം മുതലാണ് വിസിറ്റിംഗ് വിസയുടെ കാലാവധി കണക്കാക്കുന്നത്.

Q: വിസിറ്റിംഗ് വിസയുടെ കാലാവധി കഴിഞ്ഞാൽ ഗ്രേസ് പീരീഡ് ഉണ്ടോ?

A: ഇല്ല, 30 ദിവസത്തെ വിസിറ്റിംഗ് വിസ 30 ദിവസത്തേക്ക് മാത്രം. അത് കഴിഞ്ഞാൽ പിഴ വരും.

Q: എത്രയാണ് പിഴ?

A: ആദ്യ ദിവസം 205 ദിർഹം [ഏകദേശം 5,000 രൂപ], തുടർന്ന് പ്രതി ദിനം 50 ദിർഹം [ഏകദേശം 1,200 രൂപ]

Q: വിസിറ്റിംഗ് വിസ പുതുക്കാൻ എന്ത് ചെയ്യും?A: രണ്ട് രീതിയിൽ പുതുക്കാം; a] ഒരു മാസത്തേക്ക് കൂടി പുതുക്കാം. b] രണ്ടു മാസത്തേക്ക് പുതുക്കാം. ശ്രദ്ധിക്കുക, രണ്ടു മാസത്തേക്കാണ് വിസിറ്റിങ് വിസ പുതുക്കാനായി യുഎയിൽ നിന്ന് പുറത്തു പോയി തിരിച്ചു വരണം. അതിനാവശ്യമായ ഒമാൻ/ ഇതര ഗൾഫ് രാജ്യങ്ങളിലേക്കുള്ള ticket അടക്കമുള്ള പാക്കേജ് ട്രാവൽ ഏജൻസികളിൽ ലഭ്യമാണ്. അല്ലെങ്കിൽ കേരളത്തിലേക്ക് വന്ന് പുതിയ വിസിറ്റിംഗ് വിസയിൽ തിരിച്ചു പോവുകയും ആവാം. അത് പോലെ, 30 ദിവസത്തേക്ക് വിസിറ്റിംഗ് വിസ പുതുക്കാൻ യുഎയിൽ നിന്ന് പുറത്തു പോകേണ്ടതില്ല, എന്നാൽ, അങ്ങിനെ 30 ദിവസത്തേക്ക് പരമാവധി രണ്ടു തവണ മാത്രമേ പുറത്തു പോകാതെ പുതുക്കാൻ കഴിയൂ..

Q: 90 ദിവസത്തെ വിസിറ്റിംഗ് വിസ ഇപ്പോൾ നിലവിൽ ഇല്ലേ?

A: ഉണ്ട്, ഫാമിലിക്ക് സ്വന്തം sponsorship ൽ എടുക്കുന്ന വിസയുടെ കാലാവധി ദിവസം ആണ്.ഈ വിസിറ്റിംഗ് വിസ ലഭിക്കാൻ 4000 ദിർഹം മാസ ശമ്പളവും, സ്‌പോൺസറുടെ സ്വന്തം പേരിൽ വാടക കരാറും ഉണ്ടായിരിക്കണം. കൂടാതെ 1000 ദിർഹം ഡെപ്പോസിറ്റും ആവശ്യമാണ്. ശ്രദ്ധിക്കുക, ഈ വിസ പുതുക്കാൻ യുഎയിൽ നിന്ന് പുറത്തു പോകേണ്ട ആവശ്യം ഇല്ല...

Q: വിസിറ്റിംഗ് വിസ പുതുക്കിയില്ലെങ്കിൽ വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടോ?A: 'ഫൈൻ ആയാൽ എന്താ കുഴപ്പം, ഞാൻ അത് അടക്കാൻ തയ്യാറാണ്' എന്ന് ചിന്തിച്ചു പലരും വിസിറ്റ് കഴിഞ്ഞും യുഎയിൽ തുടരാറുണ്ട്. എന്നാൽ അത്തരം സാഹചര്യങ്ങളിൽ 4 പ്രശ്നങ്ങൾ നിങ്ങൾ നേരിടേണ്ടി വരും; a] കാലാവധി കഴിഞ്ഞാൽ വിസിറ്റിംഗ് വിസ പുതുക്കുകയോ അല്ലെങ്കിൽ രാജ്യ വിടുകയോ വേണം എന്നാണ് വിസിറ്റിംഗ് വിസയുടെ അടിസ്ഥാന നിയമം. അത് ലംഘിച്ചു ഈ രാജ്യത്തു തുടരുന്നവരെ ഗവൺമെൻറ് കർശനമായി ആണ് നേരിടാറുള്ളത്. കാലാവധി കഴിഞ്ഞും വിസിറ്റിംഗ് വിസ പുതുക്കിയില്ലെങ്കിൽ, വിസിറ്റിംഗ് വിസ എടുത്തു തന്ന ട്രാവൽ ഏജൻറ് നിങ്ങളെ നിരന്തരം വിളിച്ചു കൊണ്ടേയിരിക്കും. കാരണം, അത് അവരെയും ബാധിക്കും എന്നത് തന്നെ. ഒരാഴ്ച കഴിഞ്ഞും നിങ്ങൾ വിസിറ്റിംഗ് വിസ പുതുക്കുകയോ നാട്ടിലേക്ക് പോകുകയോ ചെയ്യാത്ത പക്ഷം നിങ്ങളെ ട്രാവെൽസുകാർ 'absconding' ചെയ്യാൻ സാധ്യത ഉണ്ട്. 'absconding' എന്നാൽ, നിങ്ങൾ 'ചാടിപ്പോയി' എന്ന് സർക്കാരിനെ അറിയിക്കുന്ന ഒരു സംവിധാനം ആണ്. b] 'absconding' ആയാൽ പിന്നെ വിസിറ്റിംഗ് വിസ പുതുക്കാനോ, നാട്ടിൽ പോകാനോ, വേറെ ജോലിയിലേക്ക് മാറുവാനോ സാധിക്കാത്ത വിധം നിങ്ങളുടെ ഫയൽ 'ബ്ലോക്ക്' ആവും. പിന്നീട് അത് പരിഹരിക്കാൻ വലിയ പൈസയും [ഏകദേശം നാട്ടിലെ ഒരു ലക്ഷം രൂപ] സമയവും ആവശ്യമാണ്. c] അബ്സ്കോണ്ടിങ് ആയി അത് പരിഹരിക്കാൻ പണമില്ലെങ്കിൽ, വേറെ ഗതിയില്ലാതെ എങ്ങനെ എങ്കിലും നാട്ടിൽ പോയാൽ മതി എന്നാണെങ്കിൽ, 'Out pass' എന്ന ഒരു ഓപ്ഷൻ വഴി പിഴ അടക്കാതെ നാട്ടിലേക്ക് തിരിച്ചു പോകാൻ സാധിക്കും, എന്നാൽ, അങ്ങനെ Out pass ൽ നാട്ടിൽ പോയാൽ പിന്നീട് ഒരിക്കലും യുഎഇലേക്ക് തിരിച്ചു വരാൻ സാധിക്കില്ല. d] ആയ ആളുകളെ വഴിൽ വെച്ച് പൊലീസോ, CID യോ പരിശോധനയിൽ പിടി കൂടിയാൽ അറസ്റ്റ് ചെയ്തു ഡീപോർട് ചെയ്ത് നാട്ടിലേക്ക് കയറ്റി വിടും. പിന്നീട് ഒരിക്കലും യുഎഇലേക്ക് തിരിച്ചു വരാൻ സാധിക്കില്ല.

യുഎഇ വിസിറ്റിംഗ് വിസ എടുക്കാൻ ബന്ധപ്പെടുക: +971585414187