
യുഎഇ ഫാമിലി വിസ: അറിയേണ്ടതെല്ലാം..
Q: യുഇയിലെ എല്ലാ പ്രവാസികൾക്കും അവരുടെ ഫാമിലിയെ സ്വതം വിസയിൽ കൊണ്ട് വരാൻ സാധിക്കുമോ?
A: പ്രതിമാസം 4000 ദിർഹം ശമ്പളം ഉള്ള എല്ലാ പ്രവാസികൾക്കും അവരുടെ ഫാമിലിയെ സ്വന്തം വിസയിൽ യുഎഇലേക്ക് കൊണ്ട് വരാം.
Q: ഫാമിലി എന്നത് കൊണ്ട് എന്താണ് ഉദ്ദേശം?
A: ഭാര്യ, മക്കൾ മാത്രം.
Q: ഫാമിലി വിസയുടെ കാലാവധി എത്ര കൊല്ലം?
A: രണ്ടു കൊല്ലമാണ് ഫാമിലി വിസയുടെ കാലാവധി. അത് കഴിഞ്ഞാൽ പുതുക്കാം.
Q: ഭാര്യക്ക് ഭർത്താവിനെയും മക്കളെയും സ്പോൺസർ ചെയ്യാൻ കഴിയുമോ?
A: തീർച്ചയായും, എന്നാൽ, അമ്മക്ക് മക്കളെ സ്പോൺസർ ചെയ്യാൻ, അച്ചന്റെ NOC ആവശ്യമാണ്.
എന്നാൽ, അച്ഛൻ മരിച്ചതാണെങ്കിൽ മരണ സെര്ടിഫിക്കറ്റും, ഡിവോഴ്സ് ആയതാണെങ്കിൽ അതിന്റെ സർട്ടിഫിക്കറ്റും വെച്ചാൽ മതി.
Q: എന്തൊക്കെ രേഖകൾ ആണ് ഫാമിലി വിസക്ക് ആവശ്യമുള്ളത്?
A: Salary Certificate, Marriage Certificate attested, Tenancy Contract [Except Dubai] Birth Certificate attested [Kids], Sponsor's Passport, Emirates ID, Residence Visa copies. Passport copies and photos of all family members.
Q: മക്കളെ എത്ര വയസ്സ് വരെ സ്പോൺസർ ചെയ്യാം?
A: ആൺ കുട്ടികളെ 25 വയസ്സ് വരെയും, പെൺ മക്കളെ വിവാഹിതരാവുന്നത് വരെയും സ്പോൺസർ ചെയ്യാം.
Q: ഫാമിലി വിസയിൽ ഉള്ള ഭാര്യക്ക് / ഭർത്താവിന് ജോലി ചെയ്യാൻ പറ്റുമോ?
A: തീർച്ചയായും, അതിന് ഒരു സ്പെഷ്യൽ Workpermit എടുക്കണം എന്ന് മാത്രം. [ജോലി ചെയ്യുന്ന കമ്പനിയാണ് ഈ പെർമിറ്റ് എടുക്കേണ്ടത്.]
Q: ഫാമിലി വിസയിൽ ഉള്ളവർക്ക് ജോലി സാധ്യത കൂടുതൽ ആണോ?
A: ശെരിയാണ്, കാരണം അവർക്ക് വേണ്ടി വിസയുടെ ചിലവ് ഇല്ലാത്തതിനാൽ ചില കമ്പനികൾ ഫാമിലി വിസയിൽ ഉള്ളവരെ പരിഗണിക്കാറുണ്ട്.
Q: അമ്മയെയും അച്ഛനെയും സ്പോൺസർ ചെയ്യാൻ സാധിക്കുമോ?
A: അതെ, ഇൻവെർസ്റ്റർ വിസയിൽ ഉള്ളവർക്കും, പ്രതിമാസം 10,000 ദിർഹം സാലറി ഉള്ളവർക്കും സ്വന്തം അമ്മയെയും അച്ഛനെയും സ്പോൺസർ ചെയ്യാം.
Q: അതിനും മുകളിൽ പറഞ്ഞ രേഖകൾ മതിയോ?
A: സ്‌പോൺസറുടെ സാലറി സർട്ടിഫിക്കറ്റ്, പാസ്പോർട്ട് കോപ്പി, എമിരേറ്റ്സ് ഐഡി, ഇഖാമയുടെ കോപ്പി കൂടാതെ, യുഎഇ കോടതി ഇഷ്യൂ ചെയ്യുന്ന ഒരു Family Certificate കൂടി ആവശ്യമാണ്. ഒരു വർഷമാണ് ഇത്തരം വിസയുടെ കാലാവധി. കൂടാതെ 5,000 ദിർഹം ടെപോസിറ്റ് കൂടി ആവശ്യമാണ്.
യുഎയിൽ ഫാമിലി വിസ എടുക്കാൻ ബന്ധപ്പെടുക; +971 585 4141 87