
Q: എന്താണ് യുഎഇ ഗോൾഡൻ വിസ?
A: പത്ത് വർഷത്തേക്ക് യുഎഇ കൊടുക്കുന്ന വിസയാണ് ഗോൾഡൻ വിസ.
Q: ആർക്കൊക്കെയാണീ വിസ ലഭിക്കുക?
A: ഇൻവെസ്റ്റർമാർ, ബിസിനെസ്സ്കാർ, മെഡിക്കൽ ഫീൽഡിൽ ജോലി ചെയ്യുന്ന അർഹരായവർ, ശാസ്ത്രജ്ഞന്മാർ, ഉയർന്ന മാർക്ക് ലഭിച്ച വിദ്യാർത്ഥികൾ തുടങ്ങിയവർക്കാണ് ഗോൾഡൻ വിസ ലഭിക്കുക.
Q: ഇൻവെസ്റ്റർ മാർക്ക് എങ്ങനെ ലഭിക്കും?
A: രണ്ടു മില്യൺ യുഎഇ ദിർഹം വില വരുന്ന റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടി സ്വന്തം പേരിൽ ഉള്ളവർക്ക് ഗോൾഡൻ വിസക്ക് അപേക്ഷിക്കാം.
അല്ലെങ്കിൽ രണ്ടര മില്യൺ ദിർഹം യുഎയിൽ ബാങ്ക് ടെപോസിറ്റ് ഉള്ളവർക്കും ഈ വിസക്ക് അപേക്ഷിക്കാം.
Q: മെഡിക്കൽ ഫീൽഡിൽ ഉള്ളവർക്ക് എങ്ങനെ ലഭിക്കും?
A: മെഡിക്കൽ ഫീൽഡിൽ ഗോൾഡൻ വിസ ലഭിക്കാൻ അനവധി മാർഗ രേഖകൾ ഉണ്ടെങ്കിലും, നിങ്ങൾക്ക് അർഹത യുണ്ടോ എന്നറിയാൻ, MoH/ DHA യുടെ NOC ക്ക് അപേക്ഷിക്കുക. അർഹരാണെങ്കിൽ NOC ലഭിക്കും. അത് വെച്ച് ഗോൾഡൻ വിസക്ക് അപേക്ഷിക്കാം.
Q: വിദ്യാർത്ഥികൾക്ക് എങ്ങനെ ഗോൾഡൻ വിസ ലഭിക്കും?
A: ഹയർ സെക്കന്ററി പരീക്ഷയിൽ യുഎയിലെ അംഗീകൃത സ്‌കൂളുകളിൽ നിന്ന് 95% ത്തിനു മുകളിൽ മാർക്ക് ലഭിച്ചവരോ, അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്ന് കുറഞ്ഞത് 3.8 GPA (Cumulative GPA) മാർക്കോട് കൂടി ബിരുദം നേടിയവരോ ആയ വിദ്യാർത്ഥികൾ, വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ലഭിക്കുന്ന പക്ഷം ഗോൾഡൻ വിസക്ക് അർഹരാണ്.
Q: ഒരാൾ ഗോൾഡൻ വിസക്ക് അർഹരായാൽ കുടുംബത്തിലെ മറ്റുള്ളവർക്കും കിട്ടുമോ?
A: തീർച്ചയായും, ഭർത്താവിന് ലഭിച്ചാൽ, ഭാര്യക്കും മക്കൾക്കും കൂടി പത്ത് വർഷത്തെ വിസ അടിക്കാം.
Q: മുകളിൽ പറഞ്ഞ കാറ്റഗറിയിൽ ഉൾപെടാത്തവർക്ക് ഗോൾഡൻ വിസ ലഭിക്കാൻ വല്ല വഴിയും ഉണ്ടോ?
A: ഉണ്ട്, പ്രതിമാസം 30,000 ദിർഹം ശമ്പളം ഉള്ള, ഡിഗ്രി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ഗോൾഡൻ വിസക്ക് അപേക്ഷിക്കാം. കഴിഞ്ഞ 6 മാസത്തെ സാലറി Statement, Equivalency Certificate, എന്നിവ ആവശ്യമാണ്.
യുഎയിൽ ഗോൾഡൻ വിസ അപേക്ഷിക്കാൻ ബന്ധപ്പെടുക. +971 585 4141 87