ബിസിനസ് ആവശ്യത്തിനോ, വ്യക്തിപരമായ കാര്യങ്ങൾക്കോ വേണ്ടി ചെക്ക് കൈമാറുന്നവരാണ് അധിക പ്രവാസികളും. എന്നാൽ, യുഎഇയിൽ ഒരു ചെക്കിന്റെ തീയതി ആയ ദിവസം അക്കൗണ്ടിൽ പണം ഇല്ലെങ്കിൽ എന്താണ് സംഭവിക്കുക എന്ന് നോക്കാം.
പണമില്ലാതെ ചെക്ക് മടങ്ങിയാൽ, അത് കൊടുത്ത ആൾ നിങ്ങളെ ബന്ധപ്പെടും, അപ്പോൾ, അവർക്ക് പണം കൊടുത്ത് അത് settle ചെയ്യുക.
ഇനി അതിനു സാധിച്ചില്ലെങ്കിൽ, ആ കക്ഷിയുമായി ഒരു സമവായത്തിൽ എത്തുക. ഇനി അയാൾ അതിനു തയ്യാറാവാതെ, നിങ്ങൾക്കെതിരെ കോടതിൽ കേസ് കൊടുത്താൽ, താഴെ കാര്യങ്ങൾ ശ്രദ്ധിക്കുക.
ചെക്ക് മടങ്ങിയത് കോടതിയിൽ കേസായാൽ;
2022 മുതൽ യുഎയിൽ ചെക്ക് മടങ്ങിയാൽ സിവിൽ കേസ് ആണ്. അത് വരെ ക്രിമിനൽ കേസ് ആയിരുന്നു. ചെക്ക് മടങ്ങിയാൽ ഫൈൻ അടച്ച് തത്കാലം രക്ഷപ്പെടാമായിരുന്നു.
എന്നാൽ, നിലവിൽ ചെക്ക് മടങ്ങിയാൽ [അത് എത്ര ചെറിയ തുക ആണെകിലും] നിങ്ങൾക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്യപ്പെടാം.
അങ്ങിനെ, കോടതിയിൽ നിന്ന് നിങ്ങൾക്ക് നോട്ടീസ് ലഭിച്ചാൽ, നോട്ടീസിൽ പറഞ്ഞ തിയതിക്കുള്ളിൽ ആ പണം അടക്കുക.
കോടതിയിൽ നിന്ന് നോട്ടീസ് ലഭിച്ചാൽ, മുഴുവൻ തുക അടക്കാൻ സാധിച്ചില്ലെങ്കിൽ, ഒരു നിശ്ചിത ശതമാനം [normally 30%] അടച്ച് ബാക്കി ഇൻസ്റ്റാൾമെൻറ് ആക്കാൻ അപേക്ഷ നൽകാവുന്നതാണ്.
എന്നാൽ പലരും, കോടതിയിൽ നിന്ന് നോട്ടീസ് ലഭിച്ചാൽ, അറസ്റ്റ് ഭയന്ന് കോടതിയിൽ പോകാതിരിക്കാറുണ്ട്. ഒരിക്കലും ചെയ്യരുത്. പോകാതിരുന്നാൽ പ്രശ്നം എന്നറിയുക.
നിശ്ചിത തിയതിക്കകം കോടതിയിൽ ഹാജരാകാത്ത പക്ഷം നിങ്ങൾക്കെതിരെ ട്രാവൽ ബാൻ, അറസ്റ്റ് വാറന്റ് മുതലായവ ചുമത്തപ്പെടാം.
കൂടുതൽ വിവരങ്ങൾക്ക് ഒരു നിയമ വിദഗ്ധനുമായി ബന്ധപ്പെടുക.